Saturday, 18 May 2019

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

കുമ്പള: കുമ്പളയിലെ ഡോ. കെ. അഹമ്മദ് ബഷീര്‍ (70) (റിട്ടേര്‍ഡ് മെഡിക്കല്‍ ഓഫീസര്‍) നിര്യാതനായി. ദീര്‍ഘകാലം ആരോഗ്യമേഖലയില്‍ സേവന നിരതനായ ബഷീര്‍ മുളിയാര്‍ മല്ലം സ്വദേശിയാണ്.

കൊടവഞ്ചിയിലെ പരേതരായ കൊളമ്പ അബ്ദുള്ള ഹാജിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്. ഭാര്യ ഫാത്തിമത്ത് സുഹറ.
മക്കള്‍: മുനവ്വര്‍ (മാനേജര്‍, ബി.എം.എ.ക്ലിനിക്ക് കുമ്പള) ഡോ.മുബീന (ഏനപ്പൊയ മെഡിക്കല്‍ കോളേജ്), മരുമക്കള്‍: സല്‍മ അസ്‌റീന്‍, ഡോ.ഇര്‍ഫാന്‍ (ഏനപ്പൊയ മെഡിക്കല്‍ കോളേജ്). സഹോദരങ്ങള്‍:
മുഹമ്മദ് കുഞ്ഞി (എഞ്ചിനിയര്‍ ബാംഗളൂര്‍), മുഹമ്മദ് ഹനീഫ (ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍മുന്‍ പ്രിന്‍സിപ്പാള്‍ ), ഹാഷിം (മല്ലം ജമാഅത്ത് പ്രസിഡണ്ട്), ശംസുദ്ധീന്‍ (സപ്ലൈകോ ഡിപ്പൊ മാനേജര്‍ കാസര്‍കോട് )
റുഖിയാബി, സുഹറാബി.


മയ്യിത്ത് ശനിയാഴച്ച വൈകിട്ട് മല്ലം ബദര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.


SHARE THIS

Author:

0 التعليقات: