Sunday, 19 May 2019

മുഹമ്മദലി കൊപ്പളം അന്തരിച്ചു.

മൊഗ്രാല്‍. കവിയും, എഴുത്തുകാരനുമായ മുഹമ്മദലി കൊപ്പളം (80) അന്തരിച്ചു. വാര്‍ധക്യ  സഹജമായ അസുഖം മൂലം കുറച്ചു നാളുകളായി മുഹമ്മദലി കൊപ്പളം ചികിത്സയില്‍ വീട്ടില്‍ വി ശ്രമിച്ചു വരവെ  ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

കൊല്ലം സ്വദേശിയായ മുഹമ്മദ് അലി മൊഗ്രാലില്‍ സ്ഥിരതാമസമാക്കിയിട്ട്  വര്‍ഷങ്ങളോളമായി. ഭാര്യ ബീഫാത്തിമ അസുഖം മൂലം മൂന്നുവര്‍ഷം മുമ്പ് മരണപ്പെട്ടതോടെ തീര്‍ത്തും ഒറ്റപ്പെടലിന്‌ടെ  വേദനയിലായിരുന്നു മുഹമ്മദാലി. മുഹമ്മദലി ബീഫാത്തിമ ദമ്പതികള്‍ക്ക് മക്കളില്ല. 

തന്റെ ജീവിതാനുഭവങ്ങള്‍ എല്ലാം കവിതകളിലൂടെയും, നോവലുകളിലൂടെയും പുനര്‍ജനിപ്പിച്ചു അത് പുസ്തകരൂപത്തില്‍ ആക്കുകയായിരുന്നു മുഹമ്മദലി കൊപ്പളം എന്ന എഴുത്തുകാരന്‍ ചെയ്തിരുന്നത്. മൊഗ്രാല്‍  ദേശീയ വേദി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇത് പ്രകാശനം ചെയ്യുകയും ഇതുവഴിമുഹമ്മദ് അലി എന്ന  സാഹിത്യകാരനെ പുറംലോകം അറിയാന്‍ തുടങ്ങി. ഇതിനകം നോവലുകളും കവിതാസമാഹാരങ്ങളുമായി   നാലോളം പുസ്തകങ്ങള്‍ മുഹമ്മദലി യുടേതായി പുറത്തിറക്കിയിരുന്നു.

കൊല്ലം അയിത്താല്‍ സ്വദേശി ഷാഹുല്‍ഹമീദ് ഏക സഹോദരന്‍.

SHARE THIS

Author:

0 التعليقات: