Tuesday, 21 May 2019

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: സജീവ സുന്നി പ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത്ത് മേനങ്കോട് യൂണിറ്റ് പ്രസിഡന്റ് അബ്ബാസ് കാനത്തില്‍ മൂലയുടെ മകനുമായ അഷറഫ് മേനങ്കോട് (37) ഹൃദയഘാതം മൂലം ഷാര്‍ജയില്‍ മരണപ്പെട്ടു.

നാട്ടിലും വിദേശത്തും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു അഷറഫ്.

കാനത്തില്‍ മൂല അബ്ബാസിന്റെയും പട്‌ള നഫീസയുടേയും മൂത്ത മകനാണ് അഷ്‌റഫ്. പേരാല്‍ കണ്ണൂരിലെ ഹാജറയാണ് ഭാര്യ. റിസ (5) റീം (2) എന്നിവര്‍ മക്കളാണ്. മിസ്‌രിയ, ഹമീദ്, ഹര്‍ഷാദ്, സഫരിയ്യ, നസ്രിയ എന്നിവര്‍ സഹോദരങ്ങളാണ്.

മുഹിമ്മാത്ത് സൗദി ഓര്‍ഗനൈസര്‍ നൗഷാദ് അമാനിയുടെ അമ്മാവന്റെ മകനാണ്. 
ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

അഷ്‌റഫിന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റിയംഗവും എസ് വൈ എസ്  ജില്ലാ സെക്രട്ടറിയുമായ മൂസ സഖാഫി കളത്തൂരിന്റെ നേതൃത്വത്തില്‍ മുഹിമ്മാത്ത്, സഅദിയ ഷാര്‍ജ കമ്മിറ്റിയും മറ്റു സുന്നി സംഘടനാ സ്ഥാപന നേതാക്കളും കുവൈത്ത് ഹോസ്പിറ്റലിലെത്തി അനുശോചനം രേഖപ്പെടുത്തി.


SHARE THIS

Author:

0 التعليقات: