Sunday, 26 May 2019

കുളത്തില്‍ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് മുങ്ങി മരിച്ചു

മംഗളൂറു /കുമ്പള: കുളത്തില്‍ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ മുങ്ങി മരിച്ചു. കുമ്പള മാവിനകട്ടയില്‍ താമസിക്കുന്ന കോയിപ്പാടി കടപ്പുറത്തെ ചന്ദ്രന്‍ -വാരിജ ദമ്പതികളുടെ മകന്‍ അജിത്താ(34)ണ് മരണപ്പെട്ടത്. മംഗളൂറുവിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു അജിത്ത്. കുളിച്ചു കൊണ്ടിരിക്കെ മുങ്ങിയ കുമ്പള നായിക്കാപ്പിലെ മനീഷിനെ(14) രക്ഷിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. കുട്ടിയെയും അജിത്തിനെയും നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.  എന്നാല്‍ ഇരുവരും ആശുപ്ത്രിയിലെത്തുമ്പഴേക്കും മരണപ്പെട്ടിരുന്നു.


അജിത്തിന്റെ ആകസ്മിക മരണം കുമ്പളയെയൊന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് വരും. മനിതയാണ് അജിത്തിന്റെ ഭാര്യ.

SHARE THIS

Author:

0 التعليقات: