Tuesday, 7 May 2019

ഉള്ളാള്‍ അഹ്മദ് ബാവ മുസ്ലിയാര്‍ നിര്യാതനായി

ഉള്ളാള്‍: പ്രമുഖ പണ്ഡിതനും സൂഫീവര്യനും ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജ് പ്രൊഫസറുമായ അഹ്മദ് ബാവ മുസ്ലിയാര്‍ (81) നിര്യാതനായി.

 40 വര്‍ഷത്തോളമായി ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 
നൂറുകണക്കിനു ശിഷ്യഗണങ്ങളുള്ള അഹ്മദ് ബാവ മുസ്ലിയാര്‍ കണ്ണങ്കാനയിലും മൊഗ്രാലിലും ഉപ്പിനങ്ങാടിയിലും ജോലി ചെയ്തിരുന്നു. 

ഭാര്യമാര്‍:  ഹലീമ, ആസ്യമ്മ. 
മക്കള്‍: ജലാലുദ്ദീന്‍ മദനി, ശറഫുദ്ദീന്‍, മുനീര്‍, താജുദ്ദീന്‍ മദനി, അത്വാവുള്ള സഅദി, അബ്ദുല്‍ മാജിദ്, അബ്ദുല്‍ വാഹിദ്, മൊയ്‌നുദ്ദീന്‍ അംജദി, സഫിയ, റുഖിയ, റൈഹാന, മിസ്‌രിയ, ത്വാഹിറ, സുഹ്‌റ. മരുമക്കള്‍: ഉസ്മാന്‍ മദനി, അബ്ദുല്ല മദനി, ശിഹാബുദ്ദീന്‍ സഖാഫി, പി. എ. മുഹമ്മദ് സഖാഫി, തഖ്‌യുദ്ദീന്‍ മദനി, ഹൈദര്‍ അഹ്‌സനി. 
മയ്യത്ത് ഉള്ളാള്‍ സയ്യിദ് മദനി മസ്ജിദ് അങ്കണത്തില്‍ ഉച്ചയോടെ ഖബറടക്കും. 

നിര്യാണത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, 
സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാനക്കോട് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, റഫീഖ് സഅദി ദേലംപാടി തുടങ്ങിയവര്‍ അനുശോചിച്ചു. 


SHARE THIS

Author:

0 التعليقات: