Tuesday, 7 May 2019

ബസിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: സ്വകാര്യ ബസിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു. 
ആറങ്ങാടി കോട്ടക്കുന്നിലെ ബാബു എന്ന അശോകന്‍ (44)ആണ് മരിച്ചത്. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. 

പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അശോകന്‍ സന്ധ്യയോടെയാണ് മരണത്തിന് കീഴടങ്ങിയത്. പരേതരായ മാലിങ്കന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: രജനി. മക്കള്‍: കിരണ്‍, കീര്‍ത്തി.

SHARE THIS

Author:

0 التعليقات: