Sunday, 26 May 2019

മകളുടെ വിവാഹ നിശ്ചയതലേന്ന് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു.

കാസര്‍കോട്: ഏക മകളുടെ വിവാഹ നിശ്ചയതലേന്ന് പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര കാനക്കോടിലെ ദിനേശാ (50)ണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നെഞ്ച് വേദനയേ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഏകമകള്‍ ദിബിനയുടെ വിവാഹ നിശ്ചയം ഇന്നലെ നടക്കേണ്ടതായിരുന്നു. ആശാരി പണിക്കാരനാണ്. പരേതരായ ദാമോദരന്റെയും ഹൈമാവതിയുടെയും മകനാണ്. മക്കള്‍: ദിബിന്‍.സഹോദരങ്ങള്‍: ഉമേശന്‍, ശശിധരന്‍, പ്രഭാവതി, ജയശ്രീ, മാലിനി.

SHARE THIS

Author:

0 التعليقات: