Friday, 24 May 2019

കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗവും പ്രമുഖ സഹകാരിയുമായ ബാലകൃഷ്ണ വോര്‍കുഡ്‌ലു അന്തരിച്ചു

കാസര്‍കോട്: കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗവും പ്രമുഖ സഹകാരിയും ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എടനീരിലെ ബാലകൃഷ്ണ വോര്‍കുഡ്‌ലു (69) അന്തരിച്ചു.
വെള്ളിയാഴ്ച്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായ ഇദ്ദേഹം ഡി.സി.സി ജനറല്‍ സെക്രട്ടറിയായും,ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റായും ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും,സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടറായും,ജില്ലാ കാര്‍ഷിക ബാങ്ക് ഡയരക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എടനീര്‍ മഠത്തിന്റെ മാനേജറായും സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അദ്യാപകനായും ജോലി ചെയ്തിരുന്നു.

ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിള കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ശാന്തകുമാരി ടീച്ചറാണ് ഭാര്യ.
മക്കള്‍ ദീപക് യാദവ് (ദുബൈ),ദീപ്തി യാദവ്,മരുമക്കള്‍ രാഘേഷ്,ആരതി.


SHARE THIS

Author:

0 التعليقات: