Wednesday, 15 May 2019

പെരിയ അക്രമം : പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനടക്കം 25 പേര്‍ക്കെതിരെ കേസ്

ബേക്കല്‍: കഴിഞ്ഞ ആഴ്ച കല്യോട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെ 25ഓളം യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഡിവൈഎസ്പിയുടെ പരാതിയിലാണ് കേസ്. ഉണ്ണിത്താന് പുറമെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, നേതാക്കളായ സാജിദ് മൗവ്വല്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി വി സുരേഷ്, രാജന്‍ പെരിയ, അഡ്വ. എം കെ ബാബുരാജ്, നോയല്‍ ടോം ജോസ് എന്നിവരും കേസില്‍ പ്രതികളാണ്.

കല്യോട്ട് സംഘര്‍ഷത്തിന്റെ പേരില്‍ കല്യോട്ട് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നിരപരാധികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്


SHARE THIS

Author:

0 التعليقات: