Monday, 20 May 2019

പെരിയ ഇരട്ടക്കൊല കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസ്സില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രാഷ്ട്രീയക്കാരുള്‍പ്പെട്ട കൊലപാതകമെന്നാണ് കുറ്റപത്രം. കൊലപാതകത്തിന് കാരണം വ്യക്തിവിരോധം. കുറ്റപത്രം സമര്‍പ്പിക്കുന്നത് കൊലപാതകം നടന്ന് 92ാം ദിവസം. ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഹോസ്ദുര്‍ഗ് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏരിയ സെക്രട്ടറി ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും കഴിഞ്ഞ ഫെബ. 17 നാണ് ക്രൂരമായി കൊലപെടുത്തിയത്.

പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റ കണ്ടെത്തല്‍. രാഷ്ട്രീയക്കാരുള്‍പ്പെട്ട കൊലപാതകമാണെങ്കിലും കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രദീപ് കുമാറാണ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും ആയുധങ്ങളും ഉള്‍പ്പടെയുള്ള
തൊണ്ടിമുതല്‍ ശനിയാഴച്ച തന്നെ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ ഹാജരാക്കയിരുന്നു. ഇരട്ടക്കൊലപാതകം നടന്ന് ഇന്നേക്ക് 92 ദിവസവും, പ്രതികള്‍ അറസറ്റിലായിട്ട് 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച് കേസ്സ് കുടുംബങ്ങളുടെ ആക്ഷേപത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അതേ സമയം തന്നെ നിലവിലെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കുടുംബങ്ങള്‍ സി ബി ഐ അന്വേഷണം ആവശ്യപെട്ട് ഹൈക്കോടതിയെ സമിപിച്ചിട്ടുണ്ട്. ഈ കേസ്സില്‍ വരുന്ന 24 ന് കോടതി അന്തിമ വാദം കേള്‍ക്കും.


SHARE THIS

Author:

0 التعليقات: