Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണല്ലോ.പത്താം തരം പാസ്സായ വിദ്യാര്‍ത്ഥികളെ സംബന്ദിച്ചചെടുത്തോളം ഓണ്‍ലൈന്‍ കഫേകള്‍ തേടി നെട്ടോട്ടമാണ്.രാവിലെ മുതല്‍ വൈകുന്നേരം വരെ ആയാലും അപേക്ഷികാനാകാതെ അവസാനം ജീവനക്കാരുടെ സൗകര്യാര്‍ത്ഥം ഒന്നോ രണ്ടോ ഒപ്ഷന്‍ നല്‍കി തിരിച്ചയക്കുകയാണ് പതിവ്. സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറികളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് നിയമമുണ്ടങ്കിലും കാസറഗോഡ് ജില്ലയില്‍ മിക്ക സ്‌കൂളുകളിലും സ്ഥിരഅധ്യാപരില്ലാത്തത് കാരണം ഇത് പ്രായോഗികമല്ല. സ്വന്തമായി ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടങ്കില്‍ വീട്ടില്‍ വച്ച് വളരെ സാവാകാശം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.ഇങ്ങനെ ഓണ്‍ലൈനായി സമര്‍പിച്ചതിന്റെ പ്രിന്റൗട്ട് പത്താം തരം പഠിച്ച സ്‌കൂളില്‍ ചെന്ന് പ്രിന്റ് എടുത്ത് അപേക്ഷ സമര്‍പിക്കാവുന്നതാണ്.

ആദ്യമായി www.hscapkerala.gov.in എന്ന സൈറ്റില്‍ പ്രവേശിച്ച് Apply online link ക്ലിക് ചെയ്താല്‍ പഠിച്ച  സ്‌കീം കാണാം ഉദാ.( sslc march 2019) അടുത്ത സ്റ്റപില്‍ fee paid at school
മുതലായവ വിവരങ്ങള്‍ നല്കി  സബ്മിറ്റ്  ചെയ്യുക.ഇതോടെ ഒന്നാം ഘട്ടം അവസാനിച്ചു.

അടുത്ത പേജില്‍ പഠിച്ച സ്‌കൂള്‍ സെലക്റ്റ്   ചെയ്യുക.
പ്ലസ്റ്റു ഇല്ലാത്ത സ്‌കൂള്‍  ആണങ്കില്‍ 12345 സെലക്റ്റ് ചെയ്യുക.

വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുക,

 കാറ്റഗറി, അഡ്രസ്, മൊബൈല്‍ നം. ഇവ  ശ്രദ്ധിച്ച് നല്‍കി  സബ്മിറ്റ് ചെയ്യുമ്പോള്‍ അടുത്ത 
പേജ് കാണാം ഈ പേജില്‍
എസ്,എസ്,എല്‍,സി  ഗ്രേഡ് വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക.

അടുത്ത വിന്‌ഡോയില്‍ പ്രവേശിക്കുമ്പോള്‍
പ്രവേശനം ആഗ്രഹിക്കുന്ന  
സ്‌കൂള്‍ ,കോഴ്‌സ് 
 എന്നിവ ഓപ്റ്റ് ചെയ്യേണ്ടത് ഇവിടെയാണ്.

( സൈറ്റില്‍ നോക്കി സ്‌കൂള്‍ കോഡ്,
കോഴ്‌സ് കോഡ് എന്നിവ മുന്‍ഗണനാക്രമത്തില്‍ എഴുതി തയ്യാറാക്കുക

അതിനു ശേഷം ഓപഷ്ന്‍ നല്കുക

പരമാവധി 50 ഓപ്ഷനുകള്‍ വരെ   നല്കാം.സൗകര്യപ്രദമായ സ്‌കൂളുകള്‍ മാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സ്‌കൂള്‍ കോഡ് ബോക്‌സില്‍ സെലക്റ്റ് ചെയ്ത് സ്‌കൂള്‍ സെലക്റ്റ്  ചെയ്ത്  ചെയ്യുക.

കോഴ്‌സ് കോഡ് ബോക്‌സില്‍ ക്ലിക് ചെയ്ത്  ചെയ്ത് കോഴ്‌സ് സെലക്റ്റ്  ചെയ്യുക

ഒരു സ്‌കൂളില്‍ തന്നെ വിവിധ കോഴ്‌സുകള്‍ ഉണ്ട്.

ഉദാഹരണമായി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുമ്പള വേണ്ടവര്‍ സ്‌കൂള്‍ കോഡ് 14003 സെലക്റ്റ് 
 ചെയ്തതിനു ശേഷം സയന്‍സ് വേണ്ടവര്‍  O 1 സയന്‍സ് സെലക്റ്റ്  ചെയ്യുക
കൊമേഴ്‌സിന് വേണ്ടി  38 കൊമേഴ്‌സ് സെലക്റ്റ്  ചെയ്യുക
 ഹ്യുമാനിറ്റീസ് വേണ്ടവര്‍ 
10ഹ്യുമാനിറ്റീസ്  സെലക്റ്റ്  ചെയ്യുക


ഓപ്ഷന്‍ കൊടുക്കുമ്പോള്‍
കോഴ്‌സ് സയന്‍സ് വേണ്ടവര്‍ ആദ്യ ഓപ്ഷനുകളില്‍ സയന്‍സ് കൊടുക്കണം

കൊമേഴ്‌സ് വേണ്ടവര്‍ ആദ്യ ഓപ്ഷനുകളില്‍ കൊമേഴ്‌സ് കൊടുക്കണം

ഹുമാനിറ്റീസ് വേണ്ടവര്‍ ആദ്യ ഓപ്ഷനുകളില്‍ ഹുമാനിറ്റീസും കൊടുക്കണം.

ഓപ്ഷന്‍ തയ്യാറാക്കി സബ്മിറ്റ്  ചെയ്താല്‍ നമ്മള്‍ തയ്യാറാക്കിയ അപേക്ഷ പൂര്‍ണ്ണമായി നമുക്ക് കാണാന്‍ കഴിയും.

തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍  ഈ അവസരത്തില്‍  തിരുത്താവുന്നതാണ്. 
വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം ഫൈനല്‍ സബ്മിറ്റ് കൊടുക്കുക.  

പ്രിന്റ് അപ്ലികേഷന്‍ സെലക്റ്റ് ചെയതാല്‍ പ്രിന്റ് എടുക്കാവുന്നതാണ്. ഈ അപേക്ഷ നിര്‍ബന്ദമായും ജില്ലയില്‍ ഏകജാലക രീതിയില്‍
ഉള്‍പ്പെട്ട ഏത് സ്‌കൂളില്‍ വേണമെങ്കിലും, അപേക്ഷ ഫീസ്, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകപ്പ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷയില്‍ ഇനിയും എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ അപേക്ഷ സമര്‍പിക്കുന്ന സമയത്ത് എഴുതി നല്‍കാവുന്നതാണ്.

ഏകജാലക പ്രവേശനം പൂര്‍ണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്
ഓണ്‍ലൈന്‍ ചെയ്യുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല.ഒരു കാര്യം കൂടി ശ്രദ്ധിക്കുക

 നമ്മള്‍ക്കിഷ്ടമുള്ള സ്‌കൂളും കോഴ്‌സും അല്ല കിട്ടിയതെങ്കില്‍ ആദ്യഘട്ട പ്രവേശനത്തിനു ശേഷം ഒഴിവും മെരിറ്റും അടിസ്ഥാനമാക്കി ആ സ്‌ക്കൂളിലെ തന്നെ മറ്റ് കോഴ്‌സുകളിലേക്കോ ജില്ലയിലെ മറ്റ് സ്‌ക്കൂളുകളിലെയ്‌ക്കോ കോഴ്‌സുകളിലേക്കോ മാറാവുന്നതാണ്
ഇതും പൂര്‍ണമായും ഏകജാലകം വഴിയായിരിക്കും.

-സഈദ് പര്‍ളാഡം 

Leave A Reply