Sunday, 26 May 2019

പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമിലെ സ്വലാത്ത് മജ്‌ലിസും സമൂഹ നോമ്പ് തുറയും ശ്രദ്ധേയമായി

ബദിയടുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രതിമാസം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് നടത്തിയ സമൂഹ നോമ്പ് തുറ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിയില്‍ എസ്.എസ്.എല്‍.സി വിജയികളെ അനുമോദിച്ചു.

സീതിക്കുഞ്ഞി മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.  റൗളത്തുല്‍ ഉലൂം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബാഹസന്‍ തങ്ങള്‍ സ്വാലാത്ത് മജ്‌ലിസിനും കൂട്ട് പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. 

റഫീഖ് സഅദി പഞ്ചിക്കല്‍, സുബൈര്‍ സഖാഫി കുട്ടശ്ശേരി, എ കെ സഖാഫി കന്യാന, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ തുപ്പക്കല്‍, അബൂബക്കര്‍ ഫൈസി കുമ്പഡാജെ,  സിദ്ധീഖ് ഹനീഫി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്ല സഅദി തുപ്പക്കല്‍, റിയാസ് ഹനീഫി  പെരഡാല,അലവി ഹനീഫി ബീജന്തഡുക്ക, മമ്മിഞ്ഞി ഹാജി മാവിനക്കട്ട, അബ്ദുല്ല മുസ്ലിയാര്‍ കുദിങ്കില,  കെ കെ അലി ഹാജി,കെ എന്‍ ഇബ്രാഹിം, അസീസ് ഹിമമി ഗോസാഡ, ഹാഫിള് എന്‍ കെ എം മഹഌി ബെളിഞ്ച, മുഹമ്മദ് കുഞ്ഞി മദനി നാരമ്പാടി,  യൂസുഫ് സഖാഫി നാരമ്പാടി, വടകര മുഹമ്മദ് ഹജി, ഷരീഫ് മാസ്റ്റര്‍ പള്ളത്തടുക്ക, ഇഖ്ബാല്‍ ആലംഗോള്‍, ഹമീദലി മാവിനക്കട്ട, ഇദ്ധീന്‍കുഞ്ഞി കന്യപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: