Thursday, 23 May 2019

കുമ്പടാജ യൂണിറ്റ് റമളാന്‍ കിറ്റ് വിതരണം ചെയ്തു.

കുമ്പടാജ: നാട്ടിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കുമ്പടാജയിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ് കമ്മറ്റി സംയുക്തമായി നല്‍കുന്ന റമളാന്‍ കിറ്റിന്റെ   വിതരണം നാട്ടുകാരില്‍ ആനന്ദം പകര്‍ന്നു.
കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് എസ് ഐ മുഹമ്മദ് മാര്‍പ്പിനടുക്ക ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എസ് മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. 
   
എസ് വൈ എസ്  സര്‍ക്കിള്‍ ദഅവാ കാര്യ  പ്രസിഡണ്ട് ഇബ്രാഹിം മുസ്‌ലിയാര്‍ പുത്രോടി , അബ്ദുല്ല മൗലവി കുദിങ്കില, അബ്ദുല്‍ റഹ്മാന്‍ ദര്‍ക്കാസ്,ബെള്ളന്തൂര്‍ അബ്ദുല്ല മൗലവി,സിദ്ദീഖ് ,മുഹമ്മദ് റഫീഖ്, ശുഹൈബ്, റുകൈയില്‍, ഫവാസ്, രിഫായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൊയ്തു മൗലവി പലക്കാര്‍ സ്വാഗതവും മൂണ്‍ ലൈറ്റ് മുഹമ്മദ് നന്ദിയും പറഞ്ഞു.


ഫോട്ടോ അടിക്കുറിപ്പ്: കുമ്പടാജ യൂണിറ്റ് റംസാന്‍ കിറ്റിന്റെ വിതരണ ഉദ്ഘാടനം എസ് ഐ മുഹമ്മദ് മാര്‍പ്പിനടുക്ക നിര്‍വഹിക്കുന്നു.



SHARE THIS

Author:

0 التعليقات: