Monday, 6 May 2019

സഅദിയ്യ ശരീഅത്ത് കോളേജ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് 2018-19 അധ്യായന വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ് ഫിഖ്ഹ്, തഖസ്സുസ് അദബ്, മുത്വവ്വല്‍ എന്നീ കോഴ്‌സുകളിലാണ് പരീക്ഷ നടന്നത്. കോഴ്‌സുകളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിച്ചവര്‍ യഥാക്രമം മുഹമ്മദ് ദുന്നൂന്‍ സഅദി കാനക്കോട് കാസര്‍ഗോഡ്, ഉനൈസ് അഹ്‌സനി വെങ്കുളം മലപ്പുറം, അബ്ദുല്‍ ബാസിത്ത് സഖാഫി ചെറുവന്നൂര്‍ മലപ്പുറം (തഖസ്സുസ് ഫിഖ്ഹ്),  മുഹമ്മദ് അഷ്‌റഫ് സഖാഫി പുളിക്കൂര്‍ കാസര്‍ഗോഡ്, സലീം സവാദ് സഅദി പെര്‍വാഡ് കാസര്‍ഗോഡ്, അബൂബക്കര്‍ സിദ്ദീഖ് സഅദി ഹേരൂര്‍ കാസര്‍ഗോഡ്  (തഖസ്സുസ് അദബ്), ജാബിര്‍ എ കാനക്കോട് കാസര്‍ഗോഡ്, മുഹമ്മദ് സാലിം തളിപ്പറമ്പ് കണ്ണൂര്‍, മുഹമ്മദ് ഇല്ല്യാസ് കൊണ്ടങ്കേരി കൊടക് (മുത്വവ്വല്‍).


വിജയികളെ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍, വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ല്യാര്‍, സെക്രട്ടറി ഹുസൈന്‍ സഅദി കെ.സി റോഡ്, സദര്‍ മുദരിസ് കെ.കെ.ഹുസൈന്‍ ബാഖവി തുടങ്ങിയവര്‍ അനുമോദിച്ചു.

SHARE THIS

Author:

0 التعليقات: