Wednesday, 15 May 2019

സഅദിയ്യയില്‍ അയ്യൂബ് ഖാന്‍ സഅദി അനുസ്മരണം സംഘടിപ്പിച്ചു

ദേളി: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന അയ്യൂബ്ഖാന്‍ സഅദി അനുസ്മരണ സംഗമം മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നടന്നു. സയ്യിദ് ജലാലുദ്ധീന്‍ സഖാഫി അല്‍ ഹാദീ നേതൃത്വം നല്‍കി. 
സി എല്‍ ഹമീദ് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. 

സയ്യിദ് ഹിബതുല്ല അല്‍ ബുഖാരി, എം എ അബ്ദുല്‍ വഹാബ്, അബ്ദുറഹ്മാന്‍ കല്ലായി, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, ഫാസില്‍ സഅദി, ഹാഫിള് അഹ്മദ് സഅദി, കെ എസ് മുസ്തഫ, ഖലീല്‍ മാക്കോട് തടങ്ങിയവര്‍ സംബന്ധിച്ചു. 

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: