സഅദാബാദ് ഒരുങ്ങി;സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം ബുധനാഴ്ച

ദേളി: വിശുദ്ധ റമളാന്‍ 25ാം രാവില്‍ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം മെയ് 29 ന് നടക്കും. നരകമോചനത്തിന്റെ അവസാന പത്തില്‍ ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രിയെ പ്രതീക്ഷിച്ച് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ദേളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ സഅദാബാദ് നൂറുല്‍ ഉലമാ സ്‌ക്വയര്‍ ഒരുങ്ങി. 
മെയ് 29ന് രാവിലെ 9.30ന് പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തലോടെ പരിപാടിക്ക് തുടക്കമാവും. നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഇഅ്തിഖാഫ് ജല്‍സ ആരംഭിക്കും. മഹഌത്തുല്‍ ബദ്‌രിയ്യ, അസ്മാഉല്‍ ഹുസ്‌ന എന്നീ പരിപാടികള്‍ക്ക് സയ്യിദ് ഹിബതുല്ല അല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന നടത്തും. 

വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രാരംഭ സംഗമം സമസ്ത കേന്ദ്ര മുശാവറ യൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ആത്മീയ പ്രഭാഷണം നടത്തും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം ആശംസിക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സൈദലവി ഖാസിമി കരിപ്പൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ശേഷം നടക്കുന്ന ജലാലിയ്യ ദിക് ര്‍ ഹല്‍ഖക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. മുഹമ്മദ് സ്വാലിഹ് സഅദി, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ഹാദീ ചെമ്മനാട് സംബന്ധിക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉല്‍ബോധനം നടത്തും.

തൗബ മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കും. സമൂഹ നോമ്പ് തുറ, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത് ര്‍ എന്നീ നിസ്‌കാരങ്ങള്‍ക്ക് ശേഷം സമാപന പ്രാര്‍ത്ഥനാ സമ്മേളനം ആരംഭിക്കും. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍