Tuesday, 21 May 2019

എസ് എസ് എഫ് കുമ്പള ഡിവിഷന്‍ തര്‍ത്തീല്‍ സമാപ്പിച്ചു

കളത്തൂര്‍: ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സംഘടിപ്പിച്ച തര്‍ത്തീല്‍ ഹോളീ ഖുര്‍ആന്‍ പ്രീമിയോ കളത്തൂര്‍ സുന്നി സെന്ററില്‍ സമാപിച്ചു. 

സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി  ഖിറാഅത്ത്, ഹിഫ്‌ള്, ഖുര്‍ആന്‍ ക്വിസ് എന്നിവ നടന്നു.

വിജയികള്‍ 25ന് പട്‌ളയില്‍ നടക്കുന്ന ജില്ലാ തര്‍ത്തീല്‍ മത്സരത്തില്‍ സംബന്ധിക്കും. ഡിവിഷന്‍ പ്രസിഡന്റ് ഫാറൂഖ് സഖാഫി കരയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് കുമ്പള സോണ്‍ സെക്രട്ടറി ലത്തീഫ് മാഷ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുസ്തഫ അല്‍ ഐദ്‌റൂസി, ഹാഫിള് സജ്ജാദ്, റിയാസ് കളത്തൂര്‍, നൂറുദ്ധീന്‍ പൂക്കട്ട, സിയാദ് അബ്ദുല്ല കളത്തൂര്‍ സബന്ധിച്ചു. അലി സിറാജ് ഹിമമി സഖാഫി സ്വാഗതവും അബ്ദുല്‍ റഊഫ് സഅദി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: