Thursday, 9 May 2019

റംസാന്‍ പ്രഭാഷണവും ദുആ മജ്‌ലിസും

മൊഗ്രാല്‍: വിശുദ്ധ റംസാന്‍, വിശുദ്ധ ഖുര്‍ആന്‍ എന്ന ശീര്‍ഷകത്തില്‍ മൊഗ്രാല്‍ സുന്നി സെന്ററില്‍ റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. റമസാനിലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30 മുതല്‍ 12 മണി വരെ നടക്കുന്ന പ്രഭാഷണം മെയ് 12ന് തുടങ്ങും. 12ന് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അല്ലാഹുവിന്റെ കാരുണ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 

മെയ് 19, 26, ജൂണ്‍ 2 എന്നീ തിയതികളില്‍ കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പ്രഭാഷണം നടത്തും.  പ്രസ്തുത ദിവസങ്ങളില്‍ ആത്മീയ ദുആ മജ്‌ലിസിന് പ്രമുഖ സയ്യിദുമാരും പണ്ഡിതന്മാരും സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: