Monday, 13 May 2019

എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ റമളാന്‍ പ്രഭാഷണത്തിന് പ്രൗഢമായ തുടക്കം

കാഞ്ഞങ്ങാട്: വിശുദ്ധ ഖുര്‍ആന്‍, വിശുദ്ധ റമളാന്‍ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റി മുന്ന് ദിവസങ്ങളിലായി പുതിയ കോട്ടമുന്‍ സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന അബൂബക്കര്‍ സഖാഫി അരിക്കോടിന്റെ റംസാന്‍ പ്രഭാഷണത്തിന് പ്രൗഢമായ തുടക്കം.
                              
എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
                               
സി.അബ്ദുല്ല ചിത്താരി, വി സി അബ്ദുല്ല സഅദി, മടിക്കൈ അബ്ദുല്ല ഹാജി, അശ്‌റഫ് സുഹുരി ,അബ്ദുള്‍ ഹമീദ് മദനി, അബ്ദുള്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അബ്ദുള്‍ ജബ്ബാര്‍ തങ്ങള്‍, നൗഷാദ് അഴിത്തല, ഇസ്മാഈല്‍ സഅദി പാറപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

അബ്ദുള്‍ സത്താര്‍ പഴയ കടപ്പുറം സ്വാഗതവും സി.എ.ഹമീദ് മൗലവി കൊളവയല്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: