Saturday, 11 May 2019

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എസ് വൈ എസ് കുമ്പള സോണ്‍ റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച

കുമ്പള: എസ് വൈ എസ് കുമ്പള സോണ്‍ റമളാന്‍ പ്രഭാഷണം മെയ് 13,14,15 തിയതികളില്‍ മുഗു റോഡ് എം എ റെജന്‍സി ഹാളില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഹംസ മിസ്ബായി ഓട്ടപടവ് പ്രഭാഷണം നടത്തും. സമാപന ദിവസത്തെ ദിക് ര്‍ ദുആ മജ്‌ലിസിന് സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലെലി തങ്ങള്‍ നേതൃത്വം നല്‍കും. 


സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അശ്‌റഫ് സഅദി ആരിക്കാടി, അബ്ബാസ് സഖാഫി മണ്‍ട്ടമ, സി.കെ. അബ്ദുല്ല, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി, താജുദ്ധീന്‍ മാസ്റ്റര്‍, ലത്വീഫ് മാസ്റ്റര്‍, സംബന്ധിക്കും.




SHARE THIS

Author:

0 التعليقات: