Sunday, 19 May 2019

എസ് വൈ എസ് കുമ്പള സോണ്‍; 40 കേന്ദ്രങ്ങളില്‍ ബദര്‍ ദിനം ആചരിക്കും

കുമ്പള: സമസ്ത കേരള സുന്നി യുവജന സംഘം കുമ്പള സോണിലെ  40 കേന്ദ്രങ്ങളില്‍ ബദര്‍ ദിനം ആചരിക്കും. ഇസ്ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത അധ്യയമായ ബദറിന്റെ 1438ാം ആണ്ടിന്റെ ഭാഗമായി യൂണിറ്റുകളില്‍ ബദര്‍ മൗലീദ്, മഹ് ളറതുല്‍ ബദ് രിയ്യ, ബദര്‍ അനുസ്മരണ പ്രഭാഷണം, റമളാന്‍ സാന്ത്വന കിറ്റ് വിതരണം, ഇഫ്താര്‍ നടത്തും. 


ഇത് സംബന്ധമായി ചേര്‍ന്ന സോണ്‍ ക്യാബിനറ്റില്‍ അഷ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ലത്വീഫ് സഖാഫി മൊഗ്രാല്‍, അബ്ദുസ്സലാം സഖാഫി പാടലടുക്ക, അബ്ദുല്‍ ല്ത്വീഫ് മാസ്റ്റര്‍ കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സംബന്ധിച്ചു. താജുദ്ധീന്‍ സുബൈക്കട്ട സ്വാഗതവും സിദ്ധീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: