Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
മഞ്ചേശ്വരം: വിശുദ്ധ റമസാന്‍, വിശുദ്ധ ഖുര്‍ആന്‍ എന്ന ശീര്‍ശഷകത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി മജീര്‍പള്ള കോളിയൂര്‍ ഓഡിറ്റോറിയത്തില്‍ എസ് വൈ എസ് പ്രഭാഷണത്തിന് തുടക്കമായി. 

സോണ്‍ പ്രസിഡന്റ് തോക്കെ മുഹമ്മദ് സഖാഫിയുടെ അധ്യക്ഷതയില്‍ മുസ്ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പ്രസിഡന്റ് മൂസ മദനി അല്‍ ബിഷാറ ഉദ്ഘാടനം ചെയ്തു. ജില്ലാ ദഅ്‌വകാര്യ സെക്രട്ടറി ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി.


അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോളിയൂര്‍, സകരിയ്യ ഫൈസി, കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ഉര്‍ണി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അബ്ദുല്ല സഅദി കോളിയൂര്‍, ഹനീഫ് സഖാഫി ആനക്കല്ല്, മുഹ് യദ്ദീന്‍ സഖാഫി ബൊര്‍മാര്‍, ഹസന്‍ സഅദി മള്ഹര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹമീദ് ലത്തീഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 


ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ സ്വാഗതവും അസീസ് സഖാഫി മച്ചംപാടി നന്ദിയും പറഞ്ഞു. 

Leave A Reply