Saturday, 25 May 2019

സമൂഹ നോമ്പ് തുറയും ആദരവ് സംഗമവും സമാപിച്ചു

മുനിയൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മുനിയൂര്‍ യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച  സമൂഹ നേമ്പ് തുറയും ആദരവ് സംഗമവും സമാപിച്ചു. 

പരിപാടിയോടനുബന്ധിച്ച് മഹ്‌ളറത്തുല്‍ ബദ് രിയ, റിലീഫ്, വീല്‍ചെയര്‍ വിതരണം, +2,SSLC വിജയികള്‍ക്കുള്ള ട്രോഫി വിതരണം എന്നീ പരിപാടികള്‍ നടന്നു. 

മുഹിമ്മാത്തില്‍ നിന്നും ബിരുദം നേടി ഉപരിപഠനത്തിന് അര്‍ഹനായ എസ് എസ് എഫ് കുമ്പടാജ സെക്ടര്‍ പ്രസിഡണ്ട്ഷഫീഖ് ഹിമമിയെ ചടങ്ങില്‍ ആദരിച്ചു.
    SYS സര്‍ക്കിള്‍ ഫൈനാന്‍സ് സെക്രട്ടറി  അഷ്‌റഫ് മുനിയൂര്‍ അദ്ധ്യക്ഷത വഹിച്ചു.
മഹ്‌ള റത്തുല്‍ ബദ് രിയക്ക് ഹാരിസ് സഖാഫി നേത്രത്വം നല്‍കി .മുനിയൂര്‍ ജമാഅത്ത് പ്രസി: ഉമ്മര്‍ ഉസ്താത് ഉദ്‌ബോധനം നടത്തി. 


കേരള മുസ്ലിം ജമാഅത്ത്  സെക്രട്ടറി മൊയ്തീന്‍ കെ എ പ്രസിഡണ്ട് അബൂബക്കര്‍ യുഎം,ഫൈനാന്‍സ് സെക്രട്ടറി മഹ്മൂദ് പി ബി
SYS ഫൈനാന്‍സ് സെക്രട്ടറി ഉമ്മര്‍ കെ എ
എസ് മുഹമ്മദ് തുടങ്ങിയവര്‍ ട്രോഫി വിതരണം നടത്തി
SYS സെക്രട്ടറി സക്കീല്‍ യും എം സ്വാഗതവും SSF സെക്ര: ഉവൈസ് നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: