Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാഞങ്ങാട്: 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' എന്ന സന്ദേശവുമായി എസ് വൈ എസ് സമസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി കാഞങ്ങാട് സോണ്‍ റമളാന്‍ പ്രഭാഷണം പുതിയ കോട്ട ടൗണ്‍ ഹാളില്‍ മെയ് 13ന് രാവിലെ 8 30 ന് പുതിയ കോട്ട മഖാം സിയാറത്തോടെ തുടക്കം കുറിക്കും. ചെയര്‍മാന്‍ സയ്യിദ് ജഅഫര്‍ സാദിഖ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് ആമുഖ പ്രഭാഷണം നടത്തും. പ്രമുഖ പ്രഭാഷകന്‍ അബൂബക്കര്‍ സഖാഫി അരീകോട് രാവിലെ 9.30 മുതല്‍ 3 ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.

 കരള മുസ്ലിം ജമാഅത്തിന്റെയും എസ് വൈ എസിന്റെയും എസ് എസ് എഫിന്റെയും നേതാക്കളായ മുഹമ്മദ് രിസ്‌വി ഉസ്താദ്, സി അബ്ദുള്ള ഹാജി ചിത്താരി, ആലിക്കുട്ടി ഹാജി ഹമീദ് മദനി, ഡോ. കെ പി അബ്ദുള്ള മടിക്കൈ അബ്ദുള്ള ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപള്ളി, വിസി അബ്ദുള്ള സഅദി, ഹമീദ് മൗലവി കൊളവയല്‍, ഖാദര്‍ ഹാജി അഴിത്തല, അശ്‌റഫ് സുഹൂരി പരപ്പ, അബ്ദുല്‍ റഹ് മാന്‍ അശ്‌റഫി, സകരിയ്യ അഹ്‌സനി തുടങ്ങിയവര്‍ സംബദ്ധിക്കും. സോണ്‍ സെക്രട്ടറി സത്താര്‍ പഴയ കടപ്പുറം സ്വാഗതം പറയും.


Leave A Reply