Friday, 10 May 2019

എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ റമളാന്‍ പ്രഭാഷണത്തിന് പതാക ഉയര്‍ന്നു

മഞ്ചേശ്വരം: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി സോണ്‍ തലങ്ങളില്‍ നടത്തി വരുന്ന റമളാന്‍ പ്രഭാഷണത്തിന് മഞ്ചേശ്വരം മജീര്‍പ്പള്ളയില്‍ പതാകയുയര്‍ന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേശ്വരം താലൂക്ക് മുശാവറ അംഗം അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ കോളിയൂര്‍ പതാകയുയര്‍ത്തി. 

സയ്യിദ് കെ.സ്.എം തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ ഗാന്ധിനഗര്‍ നേതൃത്വം നല്‍കി. രണ്ട് ദിവസങ്ങളിലായി മജീര്‍പ്പള്ള കോളിയൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മതപ്രഭാഷണത്തിന് പ്രമുഖ പണ്ഡിതന്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് നേതൃത്വം നല്‍കും.

ശനിയാഴ്ച രാവിലെ 9.30ന് സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍ ഗാന്ധിനഗര്‍ പ്രാര്‍ത്ഥന നടത്തും. കേരള മുസ്്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി അല്‍ ബിഷാറയുടെ അദ്ധ്യക്ഷതയില്‍ മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്്മാന്‍ ശഹീര്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് റമളാന്‍ പ്രഭാഷണം നടത്തും. 

12ന് ഞായറാഴ്ച രാവിലെ 9.30ന് സയ്യിദ് ബദ്‌റുദ്ദീന്‍ സഖാഫി ചിപ്പാര്‍ പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് റമളാന്‍ പ്രഭാഷണം നടത്തും. സമസ്ത ഉപാദ്ധ്യക്ഷന്‍ താജുശ്ശരീഅ എം അലികുഞ്ഞി ഉസ്താദ് ശിറിയ സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 

അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഹസന്‍ സഅദി അല്‍ അഫഌി, അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി, ഹാരിസ് ഹനീഫി ബാളിയൂര്‍, റഫീഖ് ലത്വീഫി ബൊള്‍മാര്‍, മുഹമ്മദ് സഖാഫി ധര്‍മ്മ നഗര്‍, ഇബ്്‌റാഹീം ഖലീല്‍ അഹ്‌സനി, എം.ബി അഷ്‌റഫ് ഗുഡ്ഡകേരി, സിദ്ദീഖ് കോളിയൂര്‍, ബഷീര്‍ മുന്നിപ്പാടി, സിദ്ദീഖ് പുറുഷങ്കോടി തുടങ്ങിയവര്‍ സംബന്ധിക്കും. 

SHARE THIS

Author:

0 التعليقات: