Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: വിശുദ്ധ റമളാനിന്റെ ആത്മീയ വിശുദ്ധി ആവാഹിച്ചാല്‍ ഭീകരവാദം യുവ സമൂഹത്തിന് അന്യമാകുമെന്ന് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് 
സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന സന്ദേശത്തില്‍ ആചരിക്കുന്ന റമളാന്‍ കാമ്പയിന്‍ ഭാഗമായി ജില്ലയിലെ ഒന്‍പത് സോണ്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ പന്ത്രണ്ടില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തെ സര്‍വ്വ വിധ മൂല്യച്യുതികള്‍ക്കും പരിഹാരമാണ് വിശുദ്ധ റമളാനും വിശുദ്ധ ഖുര്‍ആനും. 

ഖുര്‍ആന്‍ അധ്യാപനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിശുദ്ധ റമളാനിന്റെ ആത്മീയ ചൈതന്യം ഉള്‍കൊള്ളുന്നൊരു വിശ്വാസിക്ക് ഒരിക്കലും തീവൃവാദിയും, ഭീകരവാദിയാകുമാകാന്‍ കഴിയില്ലെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു. 
ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തി. പി.കെ.അബ്ദുല്ല മുസ്ലിയാര്‍,യൂസഫ് മദനി ചെറുവത്തൂര്‍, ജില്ലാ എസ് വൈ.എസ്. സാംസ്‌ക്കാരിക സെക്രട്ടറി അശ് റഫ് കരിപ്പോടി, എം.ടി. അബ്ദുല്‍ ജലീല്‍ സഖാഫി, ഇബ്രാഹിം ബാഖവി കുന്നുംകൈ, ടി.പി.നൗഷാദ് മാസ്റ്റര്‍, എ.ജി.മുഹയദ്ദീന്‍ മൗലവി, സ്വലാഹുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്ല പന്ത്രണ്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

വിവിധ സോണ്‍, സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന റമളാന്‍ പ്രഭാഷണ വേദികളില്‍ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍,റഹ്മതുല്ലാഹ് സഖാഫി എളമരം, അബൂബക്കര്‍ സഖാഫി അരീക്കോട്, ജുനൈദുല്‍ ബുഖാരി കൊളപ്പുറം, സമീര്‍ അശ്‌റഫി കാട്ടാമ്പള്ളി, ഹംസ മിസ്ബാഹി ഓട്ടപ്പടവ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.


Leave A Reply