Friday, 17 May 2019

എസ് വൈ എസ് റിലീഫ് ഡേ; ആയിരങ്ങള്‍ കണ്ണി ചേര്‍ന്നു, സര്‍ക്കിള്‍ നേതാക്കള്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഏറ്റു വാങ്ങും

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന  കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച്  വെള്ളിയാഴ്ച നടന്ന ഫണ്ട് സമാഹരണത്തില്‍ ആയിരങ്ങള്‍ കാരുണ്യ കൈനീട്ടം നല്‍കി പങ്കാളികളായി. പള്ളികളും  കവലകളും വീടുകളും കേന്ദ്രീകകരിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി ഫണ്ട് സമാഹരണം ജനകീയമാക്കി.

യൂണിറ്റുകളില്‍ ഭൂരിഭാഗവും പ്രഥമ ദിനം തന്നെ ടാര്‍ജറ്റ് പൂര്‍ത്തീകരിച്ചു. ടര്‍ഗറ്റ് പാര്‍ത്തിയാക്കാന്‍ ബാക്കിയുള്ള യൂണിറ്റുകള്‍ ഞായറാഴ്ചയോടെ പൂര്‍ത്തിയാക്കി സര്‍ക്കിള്‍ കമ്മറ്റിക്ക് തുക കൈമാറും 


ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, മെഡിക്കല്‍ കാര്‍ഡ് തുടങ്ങിയവക്കുമായാണ് വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് ഫണ്ട് സമാഹരിക്കുന്നത്. തുരുവന്തപുരം ആര്‍ സി സിക്കു സമീപം നിര്‍മാണം പൂര്‍ത്തിയായ സാന്ത്വന കേന്ദ്രത്തിന്റെ നടത്തിപ്പിനും ഫണ്ട് ഉപയോഗിക്കും.         
ജില്ലയിലെ 400 യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് സമാഹരണം നടന്നത്. 

4000 രൂപയാണ് സംസ്ഥാന വിഹിതം. ബാക്കി തുക യൂണിറ്റിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഓരോ യൂണിറ്റിലും 5000 മുതല്‍ ലക്ഷം രൂപ വരെയുള്ള റിലീഫുകളാണ് റമളാനില്‍ നടക്കുന്നത്. 

എട്ട് യുണിറ്റുകളില്‍ നിന്നും പ്രഥമ ദിവസം തന്നെ ഫണ്ട് സമാഹരിച്ച് സോണ്‍ കമ്മറ്റിക് കൈ മാറി മഞ്ചേശ്വരം സര്‍ക്കിള്‍ മാതൃകയായി. സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ ഫണ്ട് സ്വീകരിച്ചു.



SHARE THIS

Author:

0 التعليقات: