Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
നീലേശ്വരം: 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നീലേശ്വരം സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം മെയ് 11,12 ശനി ഞായര്‍ ദിവസങ്ങളില്‍ നീലേശ്വരം കരുവാച്ചേരിയില്‍ വെച്ച് നടക്കും. 

വെള്ളി വൈകുന്നേരം 5 മണിക്ക് നീലേശ്വരം സര്‍ക്കിള്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുല്‍ അസീസ് ഫൈസി പതാക ഉയര്‍ത്തും. 
മെയ് 11 ന് രാവിലെ 9.30 ന് സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ഉദ്ഘാടന സെഷന്‍ ചെയര്‍മാന്‍ എം വി എ. സിദ്ദീഖ് മൗലവിയുടെ അധ്യക്ഷതയില്‍ സോണ് പ്രസിഡന്റ് അഷ്‌റഫ് സുഹ്‌രി പരപ്പ ഉല്‍ഘാടനം ചെയ്യും. 

രണ്ട് ദിവസങ്ങളിലായി പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുള്ള സഖാഫി എളമരം റമളാന്‍ പ്രഭാഷണം നടത്തും. 12 ന് രാവിലെ 11.30ന് എം.സുബൈര്‍ സഅദി യുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സംഗമത്തില്‍ നിരവധി ആത്മീയ മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കി വരുന്ന പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ നൂര്‍ മുഹമ്മദ് മിസ്ബാഹിയുടെ നേതൃത്വത്തില്‍ മഹളറത്തുല്‍ ബദ്രിയയും കൂട്ടു പ്രാര്‍ത്ഥനയും നടക്കും.

അബ്ദുല്‍ ഹമീദ് മദനി, ബഷീര്‍ പുളിക്കൂര്‍, അഷ്‌റഫ് കരിപ്പൊടി, വി സി അബ്ദുല്ല സഅദി, കെ. അബ്ദുല്‍ ഖാദര്‍ ഹാജി അഴിത്തല, അബ്ദുസ്സത്താര്‍ പഴയ കടപ്പുറം, അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, 
ബഷീര്‍ മങ്കയം, നൗഷാദ് അഴിത്തല, സക്കരിയ അഹ്‌സനി, റിയാസ് പഴയ കടപ്പുറം, നൗഷാദ് കരുവാച്ചേരി, ഇസ്ഹാഖ് കോട്ടപ്പുറം,
മിദ്‌ലാജ് ബങ്കളം, ഖബ്ബാബ് അഴിത്തല, ഖലീല്‍ ഓര്‍ച്ച തുടങ്ങിയ ജില്ലാ, സോണ്, ഡിവിഷന്‍, സര്‍ക്കിള്‍ നേതാക്കള്‍ പ്രസംഗിക്കും. മുഹമ്മദ് റാഷിദ് സഖാഫി ബങ്കളം സ്വാഗതവും ഇസ്മായില്‍ മാസ്റ്റര്‍ പേരോല്‍ നന്ദിയും പറയും.

Leave A Reply