Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
കുമ്പഡാജ: കുമ്പഡാജ പഞ്ചായത്തിലെ നിര്‍ധനരായ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് എസ് വൈ എസ് കുമ്പഡാജ സര്‍ക്കിളിന്റെ റമളാന്‍ കിറ്റ്. നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ എസ് വൈ എസ് കുമ്പഡാജ സര്‍ക്കിളിന്റെ പുതിയ സാന്ത്വന പദ്ധതിയാണ് റമളാന്‍ കിറ്റ്. സര്‍ക്കിള്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ഗ്രഹ സന്ദര്‍ശനത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റമളാനില്‍ സാന്ത്വന കിറ്റ് നല്‍കാന്‍ തീരുമാനിക്കുന്നത്. പ്രതിമാസ റേഷന്‍ പദ്ധതിയും സര്‍ക്കിള്‍ കമ്മിറ്റി ലക്ഷ്യം വെക്കുന്നുണ്ട്. 

ബെളിഞ്ച മഹബ്ബയില്‍ നടന്ന വിതരണോദ്ഘാടന ചടങ്ങില്‍ സാമുഹ്യ ക്ഷേമ കാര്യ പ്രസിഡന്റ് പി എ മുഹമ്മദ് മൗലവി പാലകം അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫി അന്നടുക്ക ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സന്ദേശ പ്രഭാഷണം നടത്തി. ദഅവ കാര്യ പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാര്‍ പുത്രോടി, ഒമാന്‍ കസബ് ഐ സി എഫ് പ്രതിനിധി ബഷീര്‍ ചക്കുടല്‍, എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ സെക്രട്ടറി അബൂബക്കര്‍ മൗലവി, എസ് വൈ എസ് ബെളിഞ്ച യൂണിറ്റ് പ്രസിഡന്റ് ്അബ്ദുല്‍ ലത്വീഫ് ഗോളിക്കട്ട, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ഫൈനാന്‍സ് സെക്രട്ടറി ഉമര്‍ ഗണ്ടിത്തടുക്ക, മുഹമ്മദ് കടമ്പ്, തുടങ്ങിയവര്‍ സംബന്ധിച്ചു. 


Leave A Reply