Tuesday, 7 May 2019

എസ്.വൈ.എസ് റമളാന്‍ പ്രഭാഷണം ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച തൃക്കരിപ്പൂര്‍ പന്ത്രണ്ടില്‍

തൃക്കരിപ്പൂര്‍: 'വിശുദ്ധ റമളാന്‍, വിശുദ്ധ ഖുര്‍ആന്‍'   എന്ന സന്ദേശവുമായി എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി  സോണ്‍തലങ്ങളില്‍ നടക്കുന്ന റമളാന്‍ പ്രഭാഷണങ്ങള്‍ക്ക് ബുധനാഴ്ച തൃക്കരിപ്പൂരിലെ പന്ത്രണ്ടില്‍ തുടക്കമാവും.  

11ന് രാവിലെ 9.30 മുതല്‍ 12 വരെ ജില്ലാ എസ് വൈ എസ് ദഅ്‌വാകാര്യ സെക്രട്ടറി ഹംസ മിസബാഹി ഓട്ടപ്പടവാണ് പ്രഭാഷണം നടത്തുന്നത്. 12ന് സമദ് സഖാഫി മായനാട് പ്രഭാഷണം നടത്തും.




ജില്ലതല ഉദ്ഘാടനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വ്വഹിക്കും. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ, അശ്‌റഫ് കരിപ്പൊടി, സോണ്‍ ജനറല്‍ സെക്രട്ടറി നൗശാദ് മാസ്റ്റര്‍, ജലീല്‍ സഖാഫി മാവിലാടം, പി കെ അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

    
തൃക്കരിപ്പൂര്‍ സോണില്‍ 11, 12 ന് ചാനടുക്കയില്‍ അശ്രഫ് കാട്ടാമ്പള്ളി പ്രഭാഷണം നടത്തും. മഞ്ചേശ്വരം സോണില്‍ 11,12ന് മജിര്‍പള്ളയില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ 12,13,14 ന് ജുനൈദുല്‍ ബുഖാരി കൊളപ്പുറം പ്രഭാഷണം നടത്തുന്നു. കാഞ്ഞങ്ങാട് സോണില്‍ 13,14,15 ന് അബൂബക്കര്‍ സഖാഫി അരീക്കോട് പ്രസംഗിക്കും.

കുമ്പള സോണിലെ മുഗു റോഡില്‍  13 മുതല്‍ 15 വരെ ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. ഉപ്പള സോണില്‍ വ്യാപാര ഭവനില്‍ 15ന് ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ പ്രഭാഷണം നടത്തും.

എല്ലാ കേന്ദ്രങ്ങളിലും രാവിലെ 9.30 നാണ് പ്രഭാഷണം തുടങ്ങുന്നത്. 12 മണിക്ക് സമൂഹ പ്രാര്‍ത്ഥനയോടെ അവസാനിക്കും. സ്ത്രീകളടക്കം ആയിരങ്ങള്‍ക്ക് പ്രഭാഷണം ഇരുന്ന് ശ്രവിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സോണിനു പുറമെ വിവിധ സര്‍ക്കിള്‍ കേന്ദ്രങ്ങളിലും പ്രഭാഷണങ്ങള്‍ നടക്കുന്നു. യൂണിറ്റുകളില്‍ ഖുര്‍ആന്‍ പഠന പ്രഭാഷണങ്ങള്‍ നടന്നു വരുന്നു. കാസര്‍കോട് സുന്നി സെന്ററില്‍ ഉച്ചക്ക് ഒരു മണിക്ക് എസ് വൈ എസ് ജില്ലാ ഫൈനാന്‍സ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ പ്രഭാഷണം റമളാന്‍ എല്ലാ ദിനങ്ങളുലും നടക്കുന്നു.



SHARE THIS

Author:

0 التعليقات: