Sunday, 19 May 2019

എസ്.വൈ.എസ് സാന്ത്വനം ഫണ്ട് സര്‍ക്കിള്‍ കമ്മറ്റികള്‍ സ്വീകരിച്ചു തുടങ്ങി, 22ന് പൂര്‍ത്തിയാകും

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന  കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് സമാഹരിച്ച ഫണ്ട് സര്‍ക്കിള്‍  കമ്മറ്റികള്‍ സ്വീകരിച്ചു തുടങ്ങി. ഈ മാസം 22ന് എല്ലാ യൂണിറ്റുകളും ടാര്‍ഗറ്റ് പൂര്‍ത്തിയാക്കി സോണ്‍ കമ്മറ്റികളെ ഏല്‍പിക്കും.  യൂണിറ്റ് സര്‍ക്കിള്‍ സോണ്‍ ഘടകങ്ങള്‍ ടാര്‍ഗറ്റ്  പൂര്‍ത്തീകരണത്തിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങളിലാണ്. 

ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി എസ് വൈ എസ് പ്രഖ്യാപിച്ച സാന്ത്വന നിധിയിലേക്ക് എല്ലാ യൂണിറ്റികളും വളരെ ആവേശപൂര്‍വ്വവമാണ് ഫണ്ട് സമാഹരിച്ചത്. ടാര്‍ഗ്റ്റ് സംഖ്യ പൂര്‍ത്തിയാക്കാത്ത യൂണിററുകള്‍ ഇന്നും നാളെയും രംഗത്തിറങ്ങി പൂര്‍ത്തിയാക്കും. ഓരോ യൂണിറ്റും 4000 രൂപയാണ് സംസ്ഥാന നിധിയിലേക്ക് നല്‍കുന്നത്.  യൂണിറ്റില്‍ നിന്നും ഫണ്ട്  ഏറ്റ് വാങ്ങുന്നതിന് സര്‍ക്കിള്‍ നേതാക്കളുടെ യൂണിറ്റ് പര്യടനം ആരംഭിച്ചു.

  
സര്‍ക്കിള്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ അതാതു സര്‍ക്കിള്‍ ഭാരവാഹികളാണ് പര്യടനംത്തിന് നേതൃത്വം നല്‍കുന്നത്.  

SHARE THIS

Author:

0 التعليقات: