Monday, 13 May 2019

എസ് വൈ എസ് ഉദുമ സോണ്‍ റമളാന്‍ പ്രഭാഷണം മെയ് 25, 26 തിയ്യതികളില്‍ തൊട്ടിയില്‍

ബേക്കല്‍: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രമാഷണം ഉദുമ സോണ്‍ തൊട്ടിയില്‍ സംഘടിപ്പിക്കും. മെയ് 26, 27, തിയ്യതികളില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും.

സ്വാഗത സംഘ രൂപീ കരണ യോഗത്തില്‍ സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ അദ്ധ്വക്ഷത വഹിച്ചു. ബി.എം.എ.മജീദ് മൗവ്വല്‍, സൈനുല്‍ ആബിദ് സഖാഫി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. 

രക്ഷാധികാരികളായി പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി,  കുഞ്ഞഹമ്മദ് ഹാജി തൊട്ടി,  കെ.പി മുഹമ്മദ് ഹാജി പൂച്ചക്കാട്  എന്നിവരെ തിരഞ്ഞെടുത്തു.

ചെയര്‍മാന്‍ സി.എച്ച്.അബ്ദുല്‍ സലാം തൊട്ടി,  കണ്‍വീനര്‍ ഇല്‍യാസ് തൊട്ടി,
 ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ റഷീദ് എ.പി. തൊട്ടി, വൈസ് ചെയര്‍മാന്‍മാരായി കുഞ്ഞാമു തൊട്ടി, റാഷിദ് തൊട്ടി, ജോ: കണ്‍വീനര്‍മാരായി  നിസാര്‍ പി.എസ് , നവാസ് തൊട്ടി, മെമ്പര്‍മാരായി നൗഫല്‍ സഅദി, ജാഫര്‍ ബേക്കല്‍, ഖുറൈശ് തൊട്ടി, മുനീര്‍ മദനി, മുസമ്മില്‍, സിയാദ്, രിഫാഇ ,ഫൈസല്‍, തുടങ്ങിയ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.


SHARE THIS

Author:

0 التعليقات: