Tuesday, 28 May 2019

എസ് വൈ എസ് ഉദുമ സോണ്‍ റമളാന്‍ പ്രഭഷണം സമാപിച്ചു

ബേക്കല്‍: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ് വൈ എസ് ഉദുമ സോണ്‍ തൊട്ടി സുന്നി സെന്ററില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം സമാപിച്ചു.

 സോണ്‍ പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്‌ലിം ജാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി. 

പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, ബി.എം.എ.മജിദ് മൗവ്വല്‍, ഉമര്‍ സഖാഫി മൗവ്വല്‍, ഖലീല്‍ മക്കോട്, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ശരീഫ് മൗലവി അടുക്കം, ഖാലിദ് പുത്തിരിയടുക്കം, അബ്ദുല്‍ സലാം തൊട്ടി, മുനീര്‍ മദനി ഹദ്ദാദ്, കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, ഇല്‍യാസ് തൊട്ടി, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, അബ്ദുല്‍ റഷിദ് തൊട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

 സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്കും മഹ്‌ളറത്തുല്‍ ബദ് രിയ്യയ്ക്കും സയ്യിദ് യഹ് യ ആറ്റക്കോയ തങ്ങള്‍ ആറളം നേതൃത്വം നല്‍കി.  അഷറഫ് സഖാഫി തലേക്കുന്ന് സ്വാഗതവും ആബിദ് സഖാഫി മൗവ്വല്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: