Friday, 10 May 2019

ഉളുവാറില്‍ ഫാളില്‍ നൂറാനിയുടെ റമളാന്‍ പ്രഭാഷണം ശനിയാഴ്ച തുടങ്ങും

ഉളുവാര്‍: 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' എന്ന പ്രമേയത്തില്‍  എസ്.വൈ .എസ് നടത്തുന്ന റമളാന്‍  ക്യാമ്പയിന്റെ  ഭാഗമായി ഉളുവാര്‍ താജുല്‍  ഉലമ സുന്നി  സെന്ററില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം  മെയ് 11 ശനിയാഴ്ച തുടങ്ങും. 

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാന്റെ മൂന്ന്  പത്തുകളിലായി ഏഴ് ദിവസനം  നടക്കുന്ന  പ്രഭാഷണത്തിന് പ്രമുഖ  പ്രഭാഷകനും  ഇന്ത്യയില്‍ അറിയപ്പെട്ട മെഡിക്കല്‍, ടെക്‌നിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോറല്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഹമ്മദ്  ഫാളില്‍ നൂറാനി  നേതൃത്വം  നല്‍കും .

 മെയ് 11,18 ,20 ,21 ,29 ,30,ജൂണ്‍ 1  (റമളാന്‍ 6,13 ,15 ,16 ,24 ,25 ,27 ) എന്നീ തിയ്യതികളില്‍  രാവിലെ  10 മണി മുതല്‍ 12 വരെയാണ് പ്രഭാഷണം .സ്ത്രീകള്‍ക്കും  പുരുഷന്മാര്‍ക്കും പ്രഭാഷണം  ശ്രവിക്കാനുള്ള  സൗകര്യം  ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് സംബന്ധമായി ചേര്‍ന്ന സുന്നി കണ്‍വെന്‍ഷന്‍ അബ്ബാസിന്റെ അധ്യക്ഷതിയില്‍ കുമ്പള സോണ്‍ സാന്ത്വനം സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഹാജി, അശ്‌റഫ് സഖാഫി ഉളുവാര്‍, ഗഫൂര്‍ സഅദി, ഫാറൂഖ്, ഇഖ്ബാല്‍, മുനീര്‍  സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: