Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: കിഴക്കേ കോട്ട എം ജി റോഡില്‍ പഴവങ്ങാടി ഓവര്‍ ബ്രിഡ്ജിന് സമീപം കടയില്‍ വന്‍ തീപ്പിടിത്തം. ബേഗുകളും മറ്റും വില്‍ക്കുന്ന ചെല്ലം അബ്രല്ലാമാര്‍ട്ട് കടയിലാണ് രാവിലെ 10.15ഓടെ തീപ്പിടിച്ചത്. ഇരുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.
അഞ്ച് യൂണിറ്റ് അഗ്‌നിശമന വിഭാഗം തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. നിരവധി വ്യാപാര കേന്ദ്രങ്ങള്‍ ഉള്ള സ്ഥലത്താണ് തീപ്പിടിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന് മുകളിലേക്ക് അഗ്‌നിശമന വിഭാഗത്തിന് എത്താന്‍ കഴിഞ്ഞിട്ടുണ്ട്.

തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നശമന സേനക്ക് കഴിഞ്ഞിട്ടുണ്ട്. പിന്‍ഭാഗത്തെ തീ അണക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവിടത്തെ തീയും ഭാഗികമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇടുങ്ങിയ വഴികളാണ് പുറക് ഭാഗത്തുള്ളത്. ഇവിടേക്ക് എത്തിപ്പെടാന്‍ അഗ്‌നശമന വാഹനങ്ങള്‍ പ്രയാസപ്പെടുന്നുണ്ട്. നിരവധി വീടുകള്‍ ഈ ഭാഗത്തുണ്ട്.
സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നും കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകളെ ഒഴുപ്പിച്ചു.

ഒരു മണിക്കൂറോളം നീണ്ട പ്രവര്‍ത്തന ഫലമായി തീ ഭാഗികമായി നിയന്ത്രണ വിധേയമാക്കന്‍ കഴിഞ്ഞതായി അഗ്‌നിശമന വിഭാഗം അറിയിച്ചു. പത്ത് യൂണിറ്റ് അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും എല്ലാ ആധുനിക സൗകര്യമുശ്ശ അഗ്‌നശമന വാഹനവും സ്ഥലത്തെത്തി. എന്നാല്‍ ഇത് ഉപയോഗിക്കേണ്ടി വന്നിട്ടില്ലാണ് റിപ്പോര്‍ട്ട്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍, മറ്റ് ജനപ്രതിനിധികള്‍, യര്‍ന്ന പോലീസ് ഉദഗ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply