Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ഉപ്പള: വീട്ടുമുറ്റത്ത്  നില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പെര്‍മുദെയിലെ ഒരു വീട്ടില്‍നിന്നും തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

സ്വിഫ്റ്റ് കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ് ബന്തിയോട്ടുവെച്ച് നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാര്‍ തടയാന്‍ നിന്ന നാട്ടുകാരെ വകവെക്കാതെ മുന്നോട്ടുപോയി. അതിനിടെ കാര്‍ മറ്റു രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയും മുമ്പിലെ ഗ്ലാസ് തകരുകയും ചെയ്തു.  എന്നാല്‍ ഉപ്പളയിലെത്തിയ കാറിനെ അവിടെ വെച്ച് മറ്റൊരു കൂട്ടം ആള്‍ക്കാര്‍ തടഞ്ഞു.

കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായാണ് വിവരം. കാര്‍ അടിച്ചുതകര്‍ത്തു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി കൂടിനിന്നവരെ വിരട്ടിയോടിച്ചു. അതേസമയം യുവതിക്കൊപ്പം ഒരു കുട്ടിയുമുണ്ടായതായി സൂചനയുണ്ട്. 

Leave A Reply