Saturday, 18 May 2019

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സിഒടി നസീറിനു വെട്ടേറ്റു. തലശേരി കായ്യത്ത് റോഡില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിയത്.

മുന്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന നസീര്‍ ഇപ്പോള്‍ സിപിഎമ്മുമായി അകല്‍ച്ചയിലാണ്. നേരത്തേ തലശേരിയിലെ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു നസീര്‍. പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



SHARE THIS

Author:

0 التعليقات: