Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page

കണ്ണൂര്‍: കീഴൂരിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ യാക്കൂബ് കൊലക്കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ആറ് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും.

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ശങ്കരന്‍മാസ്റ്റര്‍, വിലങ്ങേരി മനോഹരന്‍, തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയ വീട്ടില്‍ വിജേഷ്, കോടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍, കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍ പി. കാവ്യേഷ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

ആര്‍.എസ്.എസ് നേതാവ് ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍ എന്നിവരടക്കം 16 പേരായിരുന്നു കേസിലെ പ്രതിപ്പട്ടികയില്‍പ്പെട്ടത്. കേസില്‍ വത്സന്‍ തില്ലങ്കേരിയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. വത്സന്‍ തില്ലങ്കേരി കേസില്‍ 14ാം പ്രതിയായിരുന്നു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.
2006 ജൂണ്‍ 13നാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ പുന്നാട് കോട്ടത്തെക്കുന്ന യാക്കൂബ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചിരിക്കെ അതിക്രമിച്ചു കയറിയ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

Leave A Reply