Sunday, 19 May 2019

മൂന്നര പതിറ്റാണ്ട്, ഇന്ത്യയില്‍ ഒരു കോടി ഇരുചക്രവാഹനങ്ങള്‍ വിറ്റ് യമഹ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളിലൊന്നായ യമഹ മോട്ടോഴ്‌സ് ഇന്ത്യയില്‍ ഒരു കോടി യൂണിറ്റുകള്‍ വിറ്റു. കമ്പനി ഇന്ത്യയിലെത്തിയതിന്റെ 34ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഇക്കാര്യം കമ്പനി പുറത്തുവിട്ടത്. 1985ലാണ് യമഹ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

സുരജ്പൂര്‍ ഫരിദാബാദ് ചെന്നൈ എന്നീ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പുറത്തിറങ്ങുന്നത്. 20 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ചെന്നൈ പ്ലാന്റില്‍നിന്ന് പുറത്തിറങ്ങിയത്. സുരജ്പൂരിലും ഫരിദാബാദിലുമായി 80 ശതമാനം വാഹനങ്ങളും നിര്‍മിച്ചു.


ഒരുകോടി യൂണിറ്റുകളില്‍ 77.88 ലക്ഷം ബൈക്കുകളും 22.12 ലക്ഷം സ്‌കൂട്ടറുകളുമാണുള്ളത്. എഫ്‌സെഡ്എസ് എഫ്‌ഐ വി3.0 മോഡല്‍ പുറത്തിറക്കിക്കൊണ്ടാണ് ഒരുകോടി യൂണിറ്റുകള്‍ കമ്പനി തികച്ചത്. ചെന്നൈ പ്ലാന്റില്‍വച്ച് പ്രത്യേക ചടങ്ങിലാണ് വാഹനം അവതരിപ്പിച്ചത്.



SHARE THIS

Author:

0 التعليقات: