Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വീണ്ടും വര്‍ഗീയപരാമര്‍ശവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മുഹറവും ദുര്‍ഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍, ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നോട് ചോദിച്ചു. പക്ഷേ, ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്ന് താന്‍ പറഞ്ഞെന്നും യോഗി പ്രസംഗിച്ചു. 

പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജ വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരാഘോഷമാണ്. ഇത് കണക്കിലെടുത്ത് കൂടിയാണ് മതം പറഞ്ഞ് വോട്ട് പിടിക്കാന്‍ യോഗി ശ്രമിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് പശ്ചിമബംഗാളിലെ ഒമ്പത് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 

'ജയ് ശ്രീറാം' എന്ന് വിളിച്ച് റാലി നടത്തുമെന്നും മമത എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും വെല്ലുവിളിച്ചുകൊണ്ട് അമിത് ഷാ നടത്തിയ 'സേവ് റിപ്പബ്ലിക്' റാലി ഇന്നലെ അക്രമാസക്തമായിരുന്നു. രാമന്റെയും ഹനുമാന്റെയും വേഷങ്ങള്‍ ധരിച്ച പ്രവര്‍ത്തകര്‍ കാവി ബലൂണുകളുമായി കൊല്‍ക്കത്തയില്‍ റാലിയില്‍ അണി നിരന്നു. കൊല്‍ക്കത്ത നഗരമധ്യത്തില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടി. വഴിയരികില്‍ നിരവധി സ്ഥാപനങ്ങളും ബേര്‍ര്‍ഡുകളും തകര്‍ക്കപ്പെട്ടു. ബംഗാളില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു. 

യോഗിയുടെ റാലികള്‍ക്ക് നേരത്തേ പശ്ചിമബംഗാളില്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല. കൊല്‍ക്കത്തയിലെ ഫൂല്‍ ബഗാന്‍ മേഖലയിലുള്ള യോഗിയുടെ തെരഞ്ഞെടുപ്പ് പരിപാടിയുടെ സ്റ്റേജ് തകര്‍ത്തതായും സ്റ്റേജ് ഒരുക്കിയ ആളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് റാലികളെങ്കിലും പലയിടങ്ങളിലായി നടത്തണമെന്ന് അമിത് ഷാ യോഗിയോട് നിര്‍ദേശിക്കുകയായിരുന്നു. 

പശ്ചിമബംഗാളില്‍ 42 സീറ്റുകളുണ്ട്. കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയ പശ്ചിമബംഗാളില്‍ നിന്ന് നിശ്ചിത എണ്ണം സീറ്റുകള്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അക്രമങ്ങള്‍ മുതല്‍ മതവും ഹിന്ദുത്വവും വര്‍ഗീയതയും പ്രകടമായ ആയുധങ്ങളാക്കിയാണ് മമതക്കെതിരെ ബിജെപി പോരിനിറങ്ങുന്നത്. 
Leave A Reply