Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയില്‍ കേസെടുത്ത പോലീസ് ഒരാളെ കൂടി അറസ്റ്റു ചെയ്തു. 
ആലംപാടി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ ബി എം അബ്ദുല്‍ ഖാദറിനെ (19) യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. 
ചെങ്കള ബംബ്രാണി നഗര്‍ സ്വദേശി സി എ മുനീറിന്റെ പരാതിയിലാണ് കേസ്.
ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ സംഘം ഒന്നര വര്‍ഷത്തിനുള്ളില്‍ 3.6 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് പോലീസിനെ സമീപിച്ചതെന്നും മുനീറിന്റെ പരാതിയില്‍ പറയുന്നു. 

കേസുമായി ബന്ധപ്പെട്ട് ചെങ്കള പടിഞ്ഞാര്‍ മൂല സ്വദേശിയായ മുഹമ്മദ് സിനാനെ (19) നേരത്തെ അറസ്റ്റു ചെയ്തിരുന്നു.ഇനി നാലുപേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു.


Leave A Reply