Wednesday, 26 June 2019

ഇ കെ ഹസന്‍ മുസ്ലിയാര്‍ ദാഹികള്‍ക്കുള്ള ഉദാത്ത മാതൃക- ബി എസ്

പുത്തിഗെ: കാസര്‍കോട് ഖാളിയും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ ഇ കെ ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക പ്രബേധകര്‍ക്ക് ഉദാത്ത മാതൃക പുരുഷനായിരുന്നെന്ന് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുസ്മരിച്ചു. മുഹിമ്മാത്ത് സ്റ്റുഡന്റ് യൂണിയന്‍ 'ഇശാഅത്തുസ്സുന്ന' സമാജത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

അബൂബക്കര്‍ കാമില്‍ സഖാഫിയുടെ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, കുഞ്ഞഹമ്മദ് അഹസനി, സ്വാദിഖ് അഹ്‌സനി കാമില്‍ സഖാഫി, ഫത്താഹ് സഅദി, മുസ്ഥഫ സഖാഫി പട്ടാമ്പി സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: