Wednesday, 26 June 2019

പള്ളി ദര്‍സുകള്‍ അസ്തമിച്ചില്ല- ബേക്കല്‍ ഉസ്താദ്

സുരിബയല്‍: പള്ളി ദര്‍സുകള്‍ അസ്തമിച്ചു എന്ന വാദം നിരര്‍ത്ഥകമാണെന്ന് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍. പള്ളി ദര്‍സുകള്‍ പഴയ കാലത്തുള്ളത് പോലെ പ്രശോഭിതമായി നിലനില്‍ക്കുന്നുണ്ടെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. സുരിബയല്‍ അശ്അരിയ്യയിലെ ഹനീഫി കോഴിസിന്റെ പുതിയ ബാച്ചിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഓലമുണ്ടെ മഹ്മൂദ് ഫൈസി അധ്യക്ഷത വഹിച്ചു. ശുകൂര്‍ സഅദി തിരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ധീന്‍ തങ്ങള്‍ മദക്ക പ്രാര്‍ത്ഥന നടത്തി. സിദ്ധീഖ് ഹനീഫി അന്നടുക്ക പ്രസംഗിച്ചു.മുഹമ്മദലി സഖാഫി സ്വാഗതം പറഞ്ഞു.



SHARE THIS

Author:

0 التعليقات: