Thursday, 13 June 2019

ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മംഗളൂരു:  ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കമ്പളപ്പദവ് ദേവിനഗറിലെ ഹര്‍ഷിത് ഷെട്ടി (20)യാണ് മരിച്ചത്. കൊണാജെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തിബ്ലപ്പദവില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് ഹര്‍ഷിത് ഓടിക്കുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഹര്‍ഷിത് മരണപ്പെട്ടു. 

പജേറു ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുജാത ഷെട്ടിയുടെ ഇരട്ടമക്കളിലൊരാളാണ് മരിച്ച ഹര്‍ഷിത്.


SHARE THIS

Author:

0 التعليقات: