Thursday, 13 June 2019

പാലക്കുന്നില്‍ കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച

ഉദുമ: പാലക്കുന്നില്‍ വീണ്ടും കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തെ എംപീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍ സ്വദേശി ഖലീല്‍ റഹ് മാന്റെ ഉടമസ്ഥതയിലുള്ള മാര്‍ജിന്‍ ഫ്രീ സുപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. 

ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. കടയുടെ പിറകുവശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മേശ വലിപ്പില്‍ ഉണ്ടായിരുന്ന ഏഴായിരം രൂപയും ചില്ലറ സാധനങ്ങളുമാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത് .മുഖംമൂടിയും കയ്യുറയും ഇട്ട ഒരാളാണ് കവര്‍ച്ച നടത്തിയത്. 

മോഷ്ടിക്കുന്ന രംഗം സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പിറകുവശത്തെ ചുമര്‍ ഒരാള്‍ക്ക് കടക്കാന്‍ പാകത്തിലാണ് തുരന്നത്. സമീപത്തെ സ്‌കൈ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ജനത സ്റ്റോര്‍സിലും കവര്‍ച്ച ശ്രമം നടത്തിയിരുന്നു. പൂട്ടുകള്‍ പൊളിച്ചെങ്കിലും അകത്ത് കടന്നില്ല. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. 




SHARE THIS

Author:

0 التعليقات: