Friday, 14 June 2019

പെരിയടുക്ക മാസാന്തബദ്രിയ്യ: മജ്‌ലിസ് ഇന്ന്

ചൗക്കി: പെരിയടുക്ക ബദ്രിയ്യ എജ്യു സെന്റ്ററില്‍ എല്ലാ മാസവും നടന്ന് വരുന്ന ബദ്രിയ്യ:  ആത്മീയ മജ് ലിസ് ഇന്ന് നടക്കും വൈകുന്നേരം 5 മണിക്ക്  മുഹ്യിയി സുന്ന വിദ്യാര്‍ത്ഥി സംഘം അവതരിപ്പിക്കുന്ന  ബുര്‍ദ ആലപനത്തോടെ ആരംഭിക്കും തുടര്‍ന്ന്  പ്രഭാഷണം നടക്കും.

 സ്ഥാപനത്തിന്റെ് ജനറല്‍ സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ സുലൈമാന്‍ സഖാഫി പ്രസംഗിക്കും. മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയും സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍  നേതൃത്വം നല്‍കും രാത്രി പത്തര മണിയോടെ  സമാപിക്കും, 

ഉമര്‍ ഹിമമി അല്‍ അഹ്‌സനി കാമില്‍ സഖാഫി,  സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട,  അഷ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദ് തമീം അഹ്‌സനി ,ഉമറുല്‍ ഫാറൂഖ് ഹിമമി കാമില്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്,  മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി , സലിം കോപ്പ,  മൊയ്തു കെ.എം,എ.കെ കമ്പാര്‍, അബദുല്ല മല്ലം ,ഹസൈനാര്‍ ചൗക്കി   സംബന്ധിക്കും




SHARE THIS

Author:

0 التعليقات: