Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ദുബായ് : ദുബായില്‍ നടന്ന ബസപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത് മകന്‍ നബീല്‍ ഉമ്മര്‍ എന്നിവരാണ് മരിച്ചത്. ബസപകടത്തില്‍ 6 മലയാളികള്‍ ഉള്‍പ്പെടെ 17 പേരാണ് മരിച്ചത്. മരിച്ച മലയാളികളില്‍ നാലുപേരെ തിരിച്ചറിഞ്ഞിരുന്നു. 

അപകടത്തില്‍ 10 ഇന്ത്യക്കാരാണ് മരിച്ചത്. ദീപക് കുമാര്‍, ജമാലുദ്ദിന്‍,വാസുദേവന്‍,തിലകന്‍ എന്നിവരാണ് മരിച്ച മറ്റു മലയാളികള്‍ . ഓമാനില്‍ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്.ഇന്നലെ വൈകിട്ട് 5 :30 നാണ് അപകടം നടന്നത്.

അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഒരു ഒമാന്‍ സ്വദേശി രണ്ട് പാകിസ്ഥാന്‍ സ്വദേശി അയര്‍ലാന്‍ഡ് സ്വദേശി എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ച മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ദീപക്കിന്റെ ഭാര്യയും മക്കളും റാഷീദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.പരിക്കേറ്റവരില്‍ രണ്ട് മലയാളികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. യുഎയില്‍ താമസവിസയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചവര്‍. മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ആശുപതിയില്‍ എത്തിയിട്ടുണ്ട്.

Leave A Reply