Wednesday, 26 June 2019

മീന്‍ പിടിക്കുന്നതിനിടെ കടലില്‍ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: വീശുവല ഉപയോഗിച്ച് അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. 
കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പില്‍ താമസിക്കുന്ന വാസുവിന്റെ മകന്‍ രാഘവന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ അഴിമുഖത്ത് വല വീശാന്‍ പോയതായിരുന്നു.
പിന്നീട് കാണാതായതിനെ തുടര്‍ന്ന് രാത്രി ഏറെ വൈകുംവരെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ കുളവാഴയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം അഴിമുഖത്തിന് സമീപം കണ്ടെത്തിയത്.

തൃശൂര്‍ സ്വദേശിയായ രാഘവന്‍ ഒഴിഞ്ഞവളപ്പില്‍ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു. ഭാര്യ: ലീല. മക്കള്‍: രാജി, രാജു. മരുമകന്‍: രതീഷ്.



SHARE THIS

Author:

0 التعليقات: