Sunday, 30 June 2019

ഹജ്ജ്: ജില്ലയില്‍ വാക്‌സിനേഷന്‍ ജൂലൈ 2ന്

കാസര്‍കോട്: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് യാത്രയാകുന്ന കാസറഗോഡ് ജില്ലയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലയില്‍ വിവിധയിടങ്ങളിലായി ജൂലൈ 2 ന് ചൊവ്വാഴ്ച നടക്കും. മുഴുവന്‍ ഹാജിമാര്‍ക്കും മെനഞ്ചെറ്റിസ് കുത്തിവെപ്പും പോളിയോ തുള്ളി മരുന്നും 60 വയസ്സിന് മുകളിലുള്ള തീര്‍ത്ഥാടകര്‍ക്ക് സീസണല്‍ ഇന്‍ഫ്‌ളുവന്‍സ മരുന്നുമാണ് വിതരണം ചെയ്യുക. 

മഞ്ചേശ്വരം മണ്ഡലത്തിലെയും കുമ്പള   മേഖലയിലുമുള്ള ഹാജിമാര്‍ക്ക് മംഗല്‍പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും കാസറഗോഡ് മണ്ഡലത്തിലെയും ഉദുമ മണ്ഡലത്തിലെ ബേക്കലിന് വടക്ക് മേഖലയിലുമുള്ള ഹാജിമാര്‍ക്കായി തളങ്കര മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാഡമിയിലും കാഞ്ഞങ്ങാട് മണ്ഡലം ഉദുമ മണ്ഡലത്തില്‍ ബേക്കലിന് തെക്ക് ഭാഗത്തുള്ളവര്‍, നീലേശ്വരം നഗരസഭാ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് കാഞ്ഞങ്ങാട്  പുതിയ കോട്ട മദ്‌റസയിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം നഗരസഭയിലെ ഒഴികെയുള്ള ഹാജിമാര്‍ക്കായി തൃക്കരിപ്പൂര്‍ തങ്കയം താലൂക്ക് ആശുപത്രയില്‍ വെച്ചും കുത്തിവെപ്പ് നടക്കും. കുത്തിവെപ്പിനായി അതാത് മേഖലയിലുള്ളവര്‍ നിശ്ചയിക്കപ്പെട്ട ആശുപത്രികളില്‍ മാത്രമേ ഹാജരാകുവാന്‍ പാടുള്ളൂ. ഒരു കവറില്‍ മുഴുവന്‍ പേരും ഒരുമിച്ച് തന്നെ ഹാജരാവണം. ഹാജിമാര്‍ കവര്‍ നമ്പര്‍ കൊണ്ടുവരണം. രാവിലെ 8 മണി മുതല്‍ കുത്തിവെപ്പിനുള്ള ടോക്കണ്‍  വിതരണം ചെയ്ത് തുടങ്ങും. രാവിലെ 9 മണി മുതല്‍ കുത്തിവെപ്പ് ആരംഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ അതാത് മേഖലയിലുള്ള ട്രൈനര്‍മാരില്‍ നിന്നും ജില്ലാ ട്രൈനര്‍ അമാനുല്ലാഹ് ( 944611 1188), അസിസ്റ്റന്റ് ജില്ലാ ട്രൈനര്‍ സുലൈമാന്‍ കരിവെള്ളൂര്‍ (9496709775) എന്നിവരില്‍ നിന്നും അറിയാവുന്നതാണ്.

SHARE THIS

Author:

0 التعليقات: