Tuesday, 11 June 2019

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ തടയണ സര്‍ക്കാര്‍ പൊളിച്ച് നീക്കണം: ഹൈക്കോടതി

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ സര്‍ക്കാര്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. എത്രസമയം കൊണ്ട് തടയണ പൊളിക്കാമെന്ന് വെള്ളിയാഴ്ച കലക്ടര്‍ അറിയിക്കണം.

കേസ് പരിഗണിക്കവെ തടയണ പൊളിച്ചു മാറ്റണമെന്ന മുന്‍ ഉത്തരവ് നടപ്പായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചപ്പോഴാണ് കോടതിയുടെ നിര്‍ദേശം. തടയണ പൊളിച്ചു നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടയണ പൊളിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നും ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിനോട് തടയണ പൊളിച്ചു നീക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത് .



SHARE THIS

Author:

0 التعليقات: